ഇനി നിങ്ങള്‍ക്കും സ്വന്തമായി ഒരു ആപ്പ് ഡെവലപ്പ് ചെയ്യാം!!!

ടെക്നോളജി വലിയ രീതിയിൽ കുതിച്ചുചാട്ടം നടത്തുന്ന ഈയൊരു കാലഘട്ടത്തിൽ ഒരു ബിസിനസ് വളർത്തുന്നതിന് വേണ്ടിയോ അതല്ലെങ്കിൽ ടെക്നിക്കൽ മേഖലയിൽ പ്രാവീണ്യം തെളിയിക്കുന്നതിനോ ഒക്കെയായി ആപ്പുകൾ ഡെവലപ്പ് ചെയ്ത് ഉപയോഗിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. എന്നാൽ ഇത്തരം ആപ്പുകൾ ക്രിയേറ്റ് ചെയ്യാനായി നിങ്ങൾ മറ്റ് ഏജൻസികളെ സമീപിക്കുകയാണെങ്കിൽ വലിയ ഒരു തുക അതിനായി ചിലവഴിക്കേണ്ടി വരും. അതേസമയം വലിയ രീതിയിൽ ടെക്നിക്കൽ നോളേജ് ഇല്ലാത്ത ഒരാൾക്ക് പോലും വളരെ എളുപ്പത്തിൽ സ്വന്തമായി മൊബൈൽ അപ്ലിക്കേഷനുകൾ ക്രിയേറ്റ് ചെയ്യാനായി സാധിക്കുന്നതാണ്.

ആപ്പ് ഡെവലപ്മെന്റിൽ നിങ്ങൾ ഒരു പുതിയ ആളോ, അതല്ലെങ്കിൽ പരിചയസമ്പന്നനോ ആരോ ആയിക്കൊള്ളട്ടെ. സ്വന്തമായി ഒരു മൊബൈൽ ആപ്പ് ക്രിയേറ്റ് ചെയ്ത് അത് നിങ്ങളുടെ ആവശ്യങ്ങൾക്കായി എങ്ങിനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ് ഈ ഒരു ആർട്ടിക്കിളിലൂടെ ഞങ്ങൾ നിങ്ങൾക്ക് വിശദമാക്കി തരുന്നത്.

Create App

 അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • ആപ്പ് ഡെവലപ്പ്മെന്‍റിന്‍റെ ബേസിക് സ്റ്റെപ്പുകള്‍ മനസ്സിലാക്കുക
  • മറ്റ് ആപ്പുകളില്‍ നിന്നും നിങ്ങളുടെ ആപ്പിനെ എങ്ങിനെ വേറിട്ടതാക്കാം എന്നു ചിന്തിക്കുക
  • നിങ്ങളുടെ ആപ്പിന് അനുയോജ്യമായ ടാർഗറ്റ് ചെയ്ത ആളുകളെ കണ്ടെത്തുന്നതിന് ആവശ്യമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുക
  • ആപ്പ് ആളുകളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി വളരെ യൂസർ ഫ്രണ്ട്ലി ആയ ഡിസൈനുകൾ ഉപയോഗപ്പെടുത്തുക.
  • മറ്റ് ആപ്പുകളിൽ നിന്നും നിങ്ങളുടെ ആപ്പിനെ വേറിട്ട നിർത്തുന്ന രീതിയിൽ ആപ്പ് ക്രിയേറ്റ് ചെയ്യാനായി ശ്രമിക്കുക.

നിങ്ങളുടെ ആപ്പിന്‍റെ ആശയം നിര്‍വചിക്കുക: വിജയത്തിനുള്ള അടിത്തറ പാകാം

വിജയകരമായി ഒരു ആപ്പ് ക്രിയേറ്റ് ചെയ്യണമെങ്കിൽ അതിന് ഒരു ശക്തമായ അടിത്തറ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആപ്പ് ക്രിയേറ്റ് ചെയ്യുന്നതിന്റെ പിന്നിലെ കാരണവും, അതിന് ആവശ്യമായ കാര്യങ്ങളും കൃത്യമായ രീതിയിൽ നിർവചിച്ചാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ആപ്പ് ഡെവലപ്പ് ചെയ്യാനായി സാധിക്കുകയുള്ളൂ. മറ്റ് ആപ്പുകളിൽ നിന്നും നിങ്ങളുടെ ആപ്പിനെ വേറിട്ട് നിർത്തുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും, നിങ്ങൾ ടാർഗറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾ ആരെല്ലാമാണെന്നും കൃത്യമായ ധാരണ ഉണ്ടാക്കുക. മാത്രമല്ല മാർക്കറ്റിലെ പുത്തൻ ട്രെൻഡുകളെ പറ്റിയും മാർക്കറ്റ് അവലോകനത്തെ പറ്റിയുമെല്ലാം ഒരു കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടതും അനിവാര്യമാണ്.

പരിഹരിക്കേണ്ട പ്രശ്നത്തിലേക്കുള്ള സമീപനം

മികച്ച ആപ്പുകൾ ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ പ്രത്യേക വഴികൾ കണ്ടെത്തി കൊടുക്കുകയും ചെയ്യുന്നു. ഒരു ഉപയോക്താവിന്റെ പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമാണ് അതിലെ വെല്ലുവിളികൾ എന്തൊക്കെയാണെന്ന് കണ്ടെത്താനായി സാധിക്കുകയുള്ളൂ. അതിനായി കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നേക്കാം. മറ്റ് ആപ്പുകളിൽ നിന്നും നിങ്ങളുടെ ആപ്പ് പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കുന്നു എന്നതും പ്രാധാന്യമേറിയ കാര്യം തന്നെയാണ്.

മാര്‍ക്കറ്റിനെ പറ്റി പഠിക്കുക

ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നതിന് നിലവിലെ മാർക്കറ്റിനെ പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. നിലവിലെ മാർക്കറ്റ് കൃത്യമായി പഠിക്കുന്നതിലൂടെ നിങ്ങളുടെ ഉപയോക്താക്കളെ മനസ്സിലാക്കാനുള്ള ഒരു അവസരമാണ് അതിലൂടെ ലഭിക്കുന്നത്. മാർക്കറ്റിലെ ഉയർന്ന വ്യവസായ സംരംഭങ്ങളെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും, അതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്ത സർവ്വേകളും മറ്റും നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിങ്ങളുടെ അതേ ലെവലിൽ വർക്ക് ചെയ്യുന്ന മറ്റു സംരംഭങ്ങളെ പറ്റിയും കൃത്യമായ പഠനം നടത്തേണ്ടതുണ്ട്. എന്നാൽ മാത്രമാണ് അതിൽ നിന്നും നിങ്ങളുടെ ആപ്പിനെ വ്യത്യസ്തമാക്കാനുള്ള കാര്യങ്ങൾ മനസ്സിലാക്കാനായി സാധിക്കുകയുള്ളൂ.

See also  WhatsApp Automation: പ്രയോജനങ്ങൾ, ഉപയോഗങ്ങൾ എന്തല്ലാം
വിപണി ഗവേഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ കണ്ടെത്തേണ്ട കാര്യങ്ങള്‍
ടാര്‍ഗെറ്റ് ചെയ്യുന്ന ആളുകള്‍ ജന വിഭാഗം, അവരുടെ സ്വഭാവങ്ങള്‍, പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍
കൂടെ മത്സരിക്കുന്നവര്‍ ഒരേ രീതിയിലുള്ള മറ്റ് ആപ്പുകള്‍,പ്രത്യേകതകള്‍, റിവ്യൂസ്,മാര്‍ക്കറ്റിലെ സാധ്യതകള്‍
വ്യവസായത്തിലെ പുത്തന്‍ ട്രെന്‍റുകള്‍ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഉപയോക്തൃ മുൻഗണനകൾ, വിപണിയുടെ വളർച്ച

പ്രശ്‌നങ്ങൾ തിരിച്ചറിയുകയും, മാർക്കറ്റ് ഗവേഷണം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഉപയോക്താക്കളുമായി ശരിക്കും ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരു ആപ്പ് നിങ്ങള്‍ക്ക് ഡെവലപ്പ് ചെയ്യാനാകും. അത്തരത്തിലുള്ള ഒരു ആപ്പ്  ഏത് വിപണിയിലും വേറിട്ട് നില്‍ക്കുക തന്നെ ചെയ്യും.

market research

ആപ്പ് ഡെവലപ്പ്മെന്‍റ്: വ്യത്യസ്ത ഘട്ടങ്ങള്‍

ആപ്പ് ഡെവലപ്മെന്റിലെ ഏറ്റവും പ്രധാന ഘട്ടം യൂസർ ഫ്രണ്ട്ലിയും കാഴ്ചയിൽ ഭംഗിയുള്ളതുമായ ഒരു ഇന്റർഫേസ് ക്രിയേറ്റ് ചെയ്യുക എന്നതാണ്. വയർഫ്രയിംസ്,പ്രോട്ടോടൈപ്സ്, മോക്കപ്സ് എന്നിവയെല്ലാം നിങ്ങൾ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഇവ ഉപയോഗപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ആപ്പിന്റെ ലേഔട്ട് പ്ലാൻ ചെയ്യുന്നതിനും അത് എങ്ങിനെ വർക്ക് ചെയ്യുമെന്ന് മനസ്സിലാക്കുന്നതിനും, ഉപയോഗതാക്കൾക്ക് അത് എങ്ങിനെ ഫീൽ ചെയ്യുന്നു എന്നുള്ള കാര്യങ്ങളെല്ലാം മനസിലാക്കാനായി സാധിക്കും.

ആപ്പിൻ്റെ നാവിഗേഷനും ഉപയോക്താക്കൾ എങ്ങനെ ഇന്‍ററാക്റ്റ്  ചെയ്യുന്നു എന്നതും ആസൂത്രണം ചെയ്യുന്നത് നിർണായകമാണ്. ഇത് നിങ്ങളുടെ ആപ്പ് ഉപയോഗിക്കാൻ എളുപ്പവും ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കുന്നു. ഉപയോക്തൃ അനുഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങളുടെ ആപ്പിന്‍റെ ഉപയോഗം മറ്റൊരു തലത്തില്‍ എത്തിക്കാനായി സാധിയ്ക്കും.

നിങ്ങൾ മുന്നോട്ട് പോകുമ്പോൾ, ഉപയോക്താവിനെ നിങ്ങളുടെ ഡിസൈനിൻ്റെ സെന്‍ററില്‍ നിർത്തുക. എന്നാൽ മാത്രമാണ് നിങ്ങളുടെ ആപ്പ് ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കാനായി സാധിക്കുകയുള്ളൂ. ആപ്പ് വളരുന്നതിന് അനുസരിച്ച് ഉപയോക്താക്കൾക്കുള്ള പ്രാധാന്യവും ഇരട്ടിപ്പിക്കാനായി ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമേറിയ കാര്യം.

FAQ

എനിക്ക് എങ്ങനെ ഒരു വ്യത്യസ്തമായ ആപ്പ് എന്ന ആശയം കൊണ്ടുവരാം?

നിങ്ങളുടെ ഉപയോഗ്താക്കള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം കണ്ടെത്തി അതില്‍ നിന്നും തുടങ്ങുക. വിപണിയെയും പ്രവണതകളെയും കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുക. തുടർന്ന്, വേറിട്ടുനിൽക്കുന്ന ഒരു പരിഹാരം അതിനായി കണ്ടെത്തുക.വ്യത്യസ്ത രീതിയിൽ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് ചിന്തിക്കുക.

ആപ്പ് ഡെവലപ്‌മെന്‍റിലെ പ്രധാന ഘട്ടങ്ങൾ എന്തൊക്കെയാണ്?

ആദ്യം, നിങ്ങളുടെ ആപ്പിനെ കൃത്യമായി നിര്‍വചിക്കുക. തുടർന്ന്, ഇൻ്റർഫേസും ഉപയോക്തൃ അനുഭവവും രൂപകൽപ്പന ചെയ്യുക. അടുത്തതായി, ആപ്പിൻ്റെ പ്രധാന സവിശേഷതകൾ ഡെവലപ്പ് ചെയ്യുക.ആപ്പ് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. അവസാനമായി, അത് ലോഞ്ച് ചെയ്ത് മാർക്കറ്റ് ചെയ്യുക. അത് ഉപയോക്തൃ സൗഹൃദവും ആകർഷകവുമാക്കുന്നതിൽ കൂടുതല്‍  ശ്രദ്ധ കേന്ദ്രീകരിക്കുക.

എൻ്റെ ആപ്പിന് മികച്ച ഉപയോക്തൃ അനുഭവം ഉണ്ടൊയെന്ന് ഞാൻ എങ്ങനെ ഉറപ്പാക്കും?

ഉപയോഗിക്കാൻ എളുപ്പമുള്ളതും ആകർഷകവുമായ ഇൻ്റർഫേസ് രൂപകൽപ്പന ചെയ്യുക. ഫീഡ്‌ബാക്ക് ലഭിക്കാൻ ഉപയോക്താക്കളുമായി കൂടുതല്‍ ഇടപഴകുക. അവർ പറയുന്നതിനെ അടിസ്ഥാനമാക്കി ആപ്പില്‍ മാറ്റങ്ങൾ കൊണ്ടു വരിക.നാവിഗേഷൻ ശ്രദ്ധിക്കുക, അത് എത്ര വേഗത്തിൽ ലോഡ് ചെയ്യുന്നു, അത് ഉപയോഗിക്കാൻ എത്ര എളുപ്പമാണ്. ഇത് നിങ്ങളുടെ ആപ്പ് ഉപയോക്താക്കൾക്ക് ആസ്വാദ്യകരമാണോ എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിയ്ക്കുക.

See also  മൊബൈൽ ആപ്പുകളുമായി ബ്ലോക്ക് ചെയിൻ എങ്ങനെ ബന്ധിപ്പിക്കുന്നു?

ആപ്പ് മാർക്കറ്റിംഗിനും പ്രമോഷനുമുള്ള മികച്ച രീതികൾ ഏതൊക്കെയാണ്?

നിങ്ങളുടെ ആപ്പിൻ്റെ സ്റ്റോർ ലിസ്‌റ്റിംഗ് മെച്ചപ്പെടുത്തുക. സോഷ്യൽ മീഡിയയും ഇൻഫ്ലുവൻസർ മാർക്കറ്റിംഗും ഉപയോഗിക്കുക. ആകർഷകമായ ഉള്ളടക്കം സൃഷ്ടിക്കുക.എല്ലായ്‌പ്പോഴും ഉപയോക്തൃ ഫീഡ്‌ബാക്ക് ശ്രദ്ധിക്കുകയും നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക. ഇത് നിങ്ങളുടെ പ്രേക്ഷകർക്ക് ആപ്പലുള്ള താല്‍പര്യം ഇരട്ടിയാക്കും .

ആപ്പ് ഉപയോഗപ്പെടുത്തി എനിക്ക് എങ്ങിനെ പണം നേടാനാകും?

നിങ്ങൾക്ക് ആപ്പ് വഴിയുള്ള പര്‍ച്ചേയ്സുകള്‍, സബ്‌സ്‌ക്രിപ്‌ഷനുകൾ, പരസ്യങ്ങൾ അല്ലെങ്കിൽ സ്പോൺസർഷിപ്പുകൾ എന്നിവ ഉപയോഗിക്കാം. നിങ്ങളുടെ ആപ്പിന് ഏറ്റവും അനുയോജ്യമായത് കണ്ടെത്തുന്നതിന് വ്യത്യസ്ത രീതികൾ ഗവേഷണം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുക.നിങ്ങളുടെ ആപ്പിൻ്റെ സവിശേഷതകളുമായും നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു തന്ത്രം തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.

Leave a Comment